Sunday, June 21, 2009

തണുപ്പ്

ഉറക്കം ഇല്ലാതാകുന്നു
സ്വപ്‌നങ്ങള്‍...
മാറില്‍ തീക്കനല്‍ കുന്നിക്കുന്നു.
അകമുരുകുമ്പോള്‍
പുറത്തിറ്റുവീഴുന്ന തുള്ളികളില്‍
ഇരുട്ടിന്‍റെ നോവ്‌ പടരുന്നു.

വഴുതി വീഴുന്നതിനും മുന്‍പേ
പിടഞ്ഞെണീക്കുന്നു.
പാതിയടഞ്ഞ ശ്വാസത്തില്‍
ഉറക്കെ വിളിച്ചത്
ദൈവമേ എന്നായിരുന്നില്ല.

ഒരു ചെറിയ തണുപ്പ്
എവിടങ്ങളിലോ സഞ്ചരിക്കുന്നുണ്ട്,
ദിശയറിയാതെ.
വേവിന്റെ ഗന്ധം തിരഞ്ഞാവുമോ?
എരിഞ്ഞടങ്ങും മുന്‍പേ,
അതെന്നില്‍ പെയ്തിറങ്ങുമോ?

1 comment:

ampily said...

ente mounathe avar perukkiyeduthu
raaki minukki
enikkethireyulla aayudhangalakkunnu..
vazhikkalil koortha pallukalumayavar kaathu nilkkunnu..
ente mamsam keeriparikkuvan..
ente chankile chora poravarkku..
ente jeevanum pnne jeevithavum venam..
njan ethirkkunnilla..
avrenne veetiyariyatte..
ente novine avar kanathirikkatte,,
ente alarchaye kelkkathirikkatte..
ente gadgadham njan ente mounathiloppkkatte..
ente athmavu pdanju theernnalum njan avarodu ente jeevanay yachikkilla..
njan ente vahiye nadakkunnu, enikku munpe nadanna ninte
kaladi pinthudarunnu..