Friday, October 9, 2009

മേശ

കാലപ്പഴക്കത്തിന്റെ ചിത്രം വിരിഞ്ഞ
മേശവിരിപ്പിനുമേല്‍...

തിയറിയുടെയും , പ്രക്ടിക്കലുകളുടെയും ഏതാനും പുസ്തകങ്ങള്‍
മൂന്ന്, നാല് ആനുകാലികങ്ങള്‍
മാഗസിനുകള്‍, പത്രങ്ങള്‍
പത്രാധിപര്‍ക്കെഴുതിയ കത്തിന്റെ അപൂര്‍ണ്ണ രൂപം
മഴിയുള്ളതും, ഇല്ലാത്തതുമായ പേനകള്‍ നിറഞ്ഞ ഒരു കപ്പ്‌
രണ്ടു പെന്‍സിലുകള്‍, റബ്ബര്‍, പെന്‍സില്‍ വെട്ടി, സ്കെയില്‍
അലാറം മുഴങ്ങുന്ന ടൈം പീസ്...

ഇതിനെല്ലാം ഇടയില്‍,
അവ്യവസ്ഥകളെ അതിജീവിക്കേണ്ട
അകാല നര ബാധിച്ച ഒരു ബുദ്ധി
കഴുത്തൊടിഞ്ഞു കിടപ്പുണ്ട്.


1 comment:

Gulzar said...

അതിജീവനം എന്നത് ഒരു സമസ്യയാണ്... എങ്ങനെയാണ് എന്തിനെയാണ് നാം അതിജീവിക്കേണ്ടത്??
നല്ലൊരു പോസ്റ്റ്‌...