ചെവിയോര്‍ത്താല്‍
നിങ്ങള്‍ക്ക് കേള്‍ക്കാം.
മതങ്ങള്‍ക്കിടയില്‍ തലവച്ചു പിടയുന്ന
ഒരു ജീവന്‍റെ നിലവിളി.
ഒരു മതത്തിന്‍റെയും
വക്താവല്ലായിരുന്നു,
വിമര്‍ശകനും.
നേരും നന്മയും സ്നേഹവും
കൊടുത്തു വാങ്ങാനാശിച്ചു.
മതങ്ങള്‍ക്ക് മുന്‍പേ നടന്നു.
പകലില്‍ തിരക്കേറിയ
വഴിയരുകില്‍,
ഇരുളില്‍ കെട്ടുപിണയുന്ന
നിഴലുകള്‍ക്കിടയില്‍,
കടിച്ചു കീറാന്‍ നിന്ന
ക്രൂര മൃഗങ്ങള്‍ക്കിടയില്‍,
വേര്‍തിരിക്കാനാവാതിരുന്ന
ശരി തെറ്റുകള്‍ക്കിടയില്‍,
സ്വയമുണര്‍ന്ന
ഒരാത്മാവിന്‍റെ ദീനരോദനം.
ചങ്ങല വരിഞ്ഞുമുറുക്കുമ്പോഴും
നിലവിളിയത്രയും
തൊണ്ടയില്‍ കുരുങ്ങി..
അതെ...
ചെവിയോര്‍ത്താല്‍,
നിങ്ങള്‍ക്കും കേള്‍ക്കാം
ഒരു ജീവന്‍റെ നിലവിളി.
1 comment:
ഒരു ജീവന്‍റെ നിലവിളി.
Post a Comment