വഴിയരികില്‍
ആക്സിടന്റില്‍പ്പെട്ട എന്നെ
കൈ പിടിച്ചുയര്‍ത്തിയ വൃദ്ധന്റെ മുഖം
ദൈവത്തെപോലെ ശോഭിചിരുന്നില്ല
മാത്രമല്ല
അയാളുടെ വേഷം
പഴകിയ ഒരു പാന്റ്സും ഷര്‍ട്ടും
മീതെ ഒരു കറുത്ത കോട്ടുമായിരുന്നു.
(ദൈവദൂതന്മാര്‍ ശുഭ്ര വസ്ത്രധാരികള്‍ ആണെന്ന്
പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുന്നത് ഞാന്‍ മറന്നിട്ടില്ല)
എന്നാലും
കൈപിടിച്ചു ഉയര്‍ത്തുമ്പോള്‍ ഒരു സ്നേഹ സ്പര്‍ശം..
കുപ്പിയിലിരുന്ന വെള്ളം കൊണ്ടു
കാലിലെ രക്തം കഴുകുമ്പോള്‍
ഒരു ആശ്വാസം ......
തിരക്കുള്ള വഴിയാണ്... ഒത്തിരി വണ്ടികള്‍
സൂക്ഷിച്ചു ബൈക്ക് ഓടിക്കണമെന്ന് പറയുമ്പോള്‍
ഒരു കരുതലിന്റെ സ്വരം ....
ഹേയ്.. ഇല്ല..
സാത്താനെ നീയെന്നെ കബളിപ്പിക്കാന്‍ നോക്കണ്ട
ദൈവദൂതന്മാരെ എനിക്കറിയാം
ദൈവമേ നീ എന്നെ കാത്തുകൊള്ളണമേ.

1 comment:
അതേ നമുക്ക് എന്തിനേകുറിച്ചും ഏതിനെകുറിച്ചും മുന്‍ വിധികളുണ്ട്....അത് മിക്കതും അസത്യമാണേങ്കിലും....
ഷാന്‍, ഒരുപാട് ഇഷ്ടപ്പെട്ടു ഈ വരികള്‍...
Post a Comment