Wednesday, December 24, 2008

ചിത്രകാരന്‍

ജീവിതത്തിന്‍റെ കുളിരകറ്റാന്‍
നനഞ്ഞ തൂവലുകള്‍
മാറോടടുക്കുന്ന
യുക്തി മറന്ന ചിത്രകാരന്‍
വര്‍ണ്ണങ്ങളില്‍
നരയും
വിറയലും
തീര്‍ത്ത
ചിത്രങ്ങള്‍
മാര്‍ക്കറ്റിലെ
ട്രെന്‍ഡ് അറിഞ്ഞില്ല
ജീവന്‍റെ പുസ്തകത്തില്‍
ആയുസിന്‍റെ
നിറങ്ങള്‍ചാലിച്ച്
ഇനിയുമെത്ര നാള്‍
വരച്ചു തീര്‍ക്കണം

3 comments:

Raja said...

``Allahuvinte khajanavilalle samayamullooo'' Vaikom Muhammed Basheer.

shaan said...

thanks.. sir

Rejeesh Sanathanan said...

ഈ ജീവിതം ആടി തീര്‍ക്കുന്നതു വരെ തുടരുമല്ലോ നമ്മുടെ കാത്തിരിപ്പുകള്‍.....