കറുപ്പിന്
ഏഴ് അഴകെന്നും...
കറുപ്പിനഴകെന്നും...
കവികള്‍
കറുപ്പിനെ
ഞാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.
രാത്രികളെ ഭയന്ന്
കണ്ണുകള്‍ ഇറുകി അടക്കുമ്പോള്‍
കണ്ടത് കറുപ്പ്.
അലസ മയക്കത്തിലും
പുറം തിരിഞ്ഞ
ഉറക്കങ്ങളിലും
സ്വപ്‌നങ്ങള്‍ നെയ്തത്
കറുത്ത ഫ്രെയിമിലൂടെ തന്നെ.
സമയത്തിനൊപ്പം
നടന്നു നീങ്ങിയതും
കറുപ്പിന്‍റെ നിഴലിലായിരുന്നു.
എന്റെ പ്രണയം പൂത്തതും
കറുത്ത ചില്ലയില്‍ തന്നെയായിരുന്നു.
പക്ഷെ
എന്റെ കറുപ്പ് മാത്രം
ആരും ഇഷ്ടപെട്ടില്ല.
2 comments:
കറുപ്പ് ശരീരത്തിലോ മനസ്സിലോ?.....:)
കറുപ്പ് ശരീരത്തിന്റെ തന്നെ.
മനസിലെ വെളുപ്പ് പുറമെ കാണാനാവില്ലല്ലോ.
Post a Comment