പ്രാണന്റെ മറവില്‍
ഒളിപ്പിച്ചൊരെന്‍
കിനാക്കളെല്ലാം
ഇടറി വീഴവെ
എന്തിനാണ് സഖി
നീയെന്‍
ഹൃത്തില്‍ വീണ്ടും
വരഞ്ഞു നോക്കുന്നത്.
പ്രാണന്‍ പിടഞ്ഞെന്റെ
കണ്ണീര്‍ ഉതിരവേ
എന്തിനാണ് നീയെന്റെ
കണ്ണ് പൊത്തുന്നത്.
കണ്ണുകള്‍ മറിഞ്ഞു
കാലുകള്‍ വിറച്ചു
ഞെട്ടി കുലുങ്ങി ഞാന്‍
പതിയെ മായവേ
എന്തിനാണ് നീ
പൊട്ടി ചിരിക്കുന്നതും.
നിന്നില്‍ കണ്ട
കിനാക്കളെയെങ്കിലും
എനിക്ക് സ്വന്തമായി
തിരിച്ചു തന്നിടുക.
1 comment:
കാണും കിനാക്കളൊന്നും നമുക്കു സ്വന്തമല്ലല്ലൊ
-സുല്‍
Post a Comment