കുറച്ചധികമായി
കുലംകുഷമായ ചിന്തയിലായിരുന്നു
ജീവിതത്തിനു
ഒരു പ്രൊട്ടോക്കോള്‍
ചരിത്രം എഴുതിയവരുടെ
വീരേതിഹാസങ്ങള്‍
ആത്മകഥകള്‍,അനുഭവങ്ങള്‍
നേരോ നുണയോ
റെഫര്‍ ചെയ്തു.
പ്രൊട്ടോക്കോള്‍ എഴുതേണ്ട
മനസ്സില്‍ സൂക്ഷിക്കാം
എപ്പോഴും ഓര്‍ക്കേണ്ടതല്ലേ.
മാറ്റണമെന്ന് കരുതിയ മടിയായിരിക്കാം
ആദ്യം പറഞ്ഞത്
ഒന്നാം ദിനം
ശുഭദിനമെന്നു തോന്നിയില്ല
പിന്നെ
രാവിനും പകലിനും
ഒരേ നിറവും ഭാവവും
ചില മാറ്റങ്ങളൊക്കെ സംഭവിച്ചു
പിന്നെ പ്രൊട്ടോക്കോള്‍
ഓ... അതെന്റെ ജീവിതത്തിനു
പിന്നാലെ പായുന്നു..
ജീവിതം...
പ്രൊട്ടോക്കോള്‍ അനുസരിക്കാത്ത
ഒരു സംവിധാനം തന്നെ
No comments:
Post a Comment