Sunday, January 11, 2009

ഘോഷയാത്ര

ശവം തീനി ഉറുമ്പുകളുടെ
ഘോഷയാത്ര
സിരകളില്‍ നിന്നും
സിരകളിലേക്ക്
അരിച്ചരിച്ച്‌.
പണ്ടെങ്ങോ
സ്മൃതിയുടെ
അജ്ഞാതമാം അഗാധതയില്‍
മുങ്ങി മരിച്ചൊരു
അനാഥ പ്രേതത്തിന്റെ
അവസാന ശേഷിപ്പുകളുടെ
മഞ്ചവും പേറി
ഒരു വിലാപ യാത്ര.
അകമ്പടിക്ക്‌
ശവം തീനി ഉറുമ്പുകളുടെ
ഘോഷയാത്രയും.

No comments: