Friday, January 16, 2009

ജാതകദോഷം

ഘടികാരത്തില്‍
പന്ത്രണ്ടിനോടടുക്കാന്‍
ചെറിയ സൂചിയും
വലിയ സൂചിയും
അതിനേക്കാള്‍ വലിയ സൂചിയും
അമാന്തിച്ചു നില്‍ക്കുമ്പോഴായിരുന്നു
എന്‍റെ ജനനം.
സമയത്തിനും
കാലത്തിനും ഇടക്കുള്ള ജനനം.
പിന്നീട് തിരുത്തേണ്ടിവരുമെന്നോര്‍ത്താവണം
ആരുമെന്‍റെ ജാതകം എഴുതിയിരുന്നില്ല.
ജീവിതം എപ്പോഴും
അപശകുനമായി.
നിന്‍റെ തല കണ്ടനാള്‍ മുതലെന്നു
അമ്മ ഇട തെറ്റാതെ
പറഞ്ഞിരുന്നത്
സ്നേഹത്തോടെ ആയിരുന്നില്ല.
ജാതകം തെറ്റി ജനിച്ചവന്
ഇതിലും വലുതായ്
ഇനി എന്ത് വിധി..?

1 comment:

Unknown said...

shaan sthai bhavam sankadam aanu. ella kavithakalium dukhamundu.

ellam nalla kavithakal aanu.
inium orupadu ezhuthuka

all the best