Thursday, February 19, 2009

നിന്‍റെ വരവിനായി...

നീ വരുമ്പോള്‍
നിനക്കു മാത്രമായി
ഒരു പ്രണയഗീതം ഞാന്‍ എഴുതി വെച്ചിട്ടില്ല.

ആരെയും അറിയിക്കാതെ, കാണാതെ
ഒരു പനിനീര്‍ പുഷ്പം, ചുവന്നത് തന്നെ
ഹൃദയത്തില്‍ സൂക്ഷിക്കുന്നില്ല.

ഹൃദയം ഹൃദയത്തോട് ചേര്‍ത്തുവെച്ചു
ഒരുമിച്ചു കാണുവാനും പങ്കിടുവാനും
ഒരു കൊച്ചു സ്വപ്നം പോലും കരുതിയിട്ടുമില്ല.

പക്ഷെ...

നിനക്കു വഴക്ക് കൂടുവാനും
പരിഭവം പറയാനും
തെറ്റുകളുടെ ഒരു സ്വര്‍ഗം.
അതിന് ഉടമസ്ഥനും പരിചാരകനും ഞാന്‍ തന്നെ.
അവിടെ ഞാന്‍ കാത്തിരിക്കുന്നു
നിന്‍റെ വരവിനായി...

1 comment: