ഉള്ളില്‍,
കെട്ടുപിണഞ്ഞ സ്വപ്നങ്ങളുടെ കരിനിഴല്‍
മാറാലകളുടെ ഊഞ്ഞാല്‍ തലപ്പില്‍
കഴുത്ത് മുറുകുന്നു.
മരണത്തിന്റെ ധ്വനി പശ്ചാത്തലം.
ധ്വനികള്‍ക്കപ്പുറം
വിളറി വെളുത്ത മഞ്ഞ നിറം.
അതിനും പിന്നില്‍,
വീണ്ടുമൊരു കറുപ്പ്.
നിഴല്‍ വീണു കനത്ത കറുപ്പ്.
ഇരുട്ടിന്റെ നിഴല്‍
കരിഞ്ഞുണങ്ങിയ വിതുമ്പല്‍
നീറുന്ന ആത്മാവ്
വിഭ്രമ രാഗം.
ഉണങ്ങിയ രക്തപുഷ്പങ്ങള്‍
പൊട്ടിവീണ വളപ്പൊട്ടിന്റെ സിരകള്‍
നിറം മങ്ങി വീഴുന്ന അസ്തമയ സന്ധ്യകള്‍
വീശിയടിക്കുന്ന കാറ്റിനു
നാസാഗ്രന്ധികള്‍ക്കപ്പുറം
പിടികിട്ടാനാവാത്ത ഗന്ധം
യാത്രയില്‍ കൊഴിഞ്ഞു വീണ നിമിഷങ്ങളില്‍
പലപ്പോഴായി അനുഭവിച്ച ഗന്ധം
മഴയുടെ കലമ്പല്‍
പെയ്തൊഴിഞ്ഞപ്പോള്‍
വഴിയാത്രയുടെ കണക്കുകള്‍ തെറ്റിപോയി
ഇടി ശബ്ദം, ഹൃദയത്തിലൂടെ ഒരു വാള്‍
പാതി പകുത്ത ഹൃത്തില്‍
വരള്‍ച്ച പടരുന്നു.
No comments:
Post a Comment