ജീവിതത്തില്‍,
ആയുസിന്റെ നേര്വരക്കൊപ്പം
സമസ്യകളുടെ സൂത്രവഴികള്‍ കൂടി
കുറുകെ കടക്കേണ്ടതുണ്ട്.
പെയ്യേണ്ട മഴയെയോര്‍ത്തു
പരിതപിക്കുന്നതിനേക്കാള്‍
പെയ്തൊഴിഞ്ഞ മഴയെയോര്‍ത്തു
നെടുവീര്‍പ്പിടേണ്ടതുണ്ട്.
പൊള്ളിക്കുന്ന ചൂടിന്റെ
കാടിന്യത്തിനും മുന്‍പേ
തണല്‍ തേടിപ്പിടിക്കേണ്ടതിന്റെ
ആവശ്യമുണ്ട്.
നിറം പടര്‍ന്ന പുലരികള്‍ക്കൊപ്പം
മങ്ങിമറയുന്ന അസ്തമയത്തിന്റെ
വേദനകളുടെ താളം
കാതോര്‍ക്കേണ്ടതുണ്ട്.
മുറിവുകള്‍ക്കും മുന്‍പേ
വേദനിക്കുന്ന ആത്മാവിന്റെ
നിലവിളികളെ
തിരിച്ചറിയേണ്ടതുണ്ട്.
ഒന്നുമില്ലെങ്കിലും,
നമ്മുടെ ജീവിതത്തെയെങ്കിലും
നാം തിരിച്ചറിയേണ്ടതുണ്ട്.
1 comment:
jeevithathil arivum thiricharivum randum randanu.....pustakathil ninnum class murikalil ninnum kittunnathu arivanu...jeevithathile pollunna yathardhyangal anu vedhanipikkunna thiricaharivukal tharunnathu....
kavitha nannayittundu...haris.rawther
Post a Comment