നീണ്ട നിശബ്ദതയുടെ
കൂര്‍ത്ത വക്കുകളില്‍
ഒരു കോടി മൗനവും
അവയില്‍ പിറന്ന സ്വപ്നങ്ങളും
പതുങ്ങി പാര്‍ക്കുന്നുണ്ടായിരുന്നു.
കൊത്തു പണികള്‍ക്കോ
വാക്കുകള്‍ക്കോ
നിറങ്ങള്‍ക്കോ
പിടി കൊടുക്കാത്ത
ഒരു തരം അനുഭൂതിയുടെ
നേര്‍ത്ത ഇഴകളില്‍
അവയോരോന്നും
പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു,
ഒന്നിനൊന്നു നഷ്ടമാകാതിരിക്കാനും
സ്വപ്നങ്ങള്‍ക്കിടയില്‍
മുറിവിന്റെ ഗന്ധം വീണു
ചീയാതിരിക്കുന്നതിനും.
1 comment:
ഭാവന നന്നായിട്ടുണ്ട്
Post a Comment