എനിക്കൊരു ഡയറി വേണം
പകലുകളെയും രാത്രികളെയും
വേര്‍തിരിച്ചെഴുതാത്ത ഒന്ന്.
പകലുകളെ മുത്തുകള്‍ പോലെയും
രാത്രികളെ ശലഭങ്ങള്‍ പോലെയും
സ്വതന്ത്രമാക്കണം.
ഓര്‍മ്മകളുടെ വരികളില്‍
മറവിക്കും കൂടി ഒരു കൂടൊരുക്കണം.
പാറി നടക്കുന്നതിനെയും
പറ്റിപ്പിടിച്ചതിനെയും
ചേര്‍ത്തെഴുതാവുന്ന ഒരു ഡയറി.
1 comment:
shane,
this is a nice poem. may be nobody can have such a diary because diary itself is a prison house of time and memories...
Post a Comment