"വിവാഹം നിയമപ്രകാരമുള്ള വ്യഭിചാരമാണെന്ന്"
(ക്രൂര) ഫലിതം പറഞ്ഞ സുഹൃത്തിനോട്
നിന്‍റെ അമ്മ രണ്ടു കെട്ടിയതും,
മൂത്ത പെങ്ങള്‍
ഭര്‍ത്താവിനോട് പിണങ്ങി
വീട്ടില്‍ വന്നു നില്‍ക്കുന്നതും,
ആദ്യം കിട്ടിയ 'ലൈസന്‍സ്'
രണ്ടാള്‍ക്കും മതിയാകാഞ്ഞതിനാലാണോ? എന്ന്
തിരിച്ചു തമാശിച്ചപ്പോള്‍,
സുഹൃത്ത് വെറുതെയിരുന്നു
കണ്ണ് തുറിച്ചതും
പല്ല് ഉരുമ്മിയതും
പിറുപിറുത്തതും (ഹേയ്... തെറിയാകില്ല)
എന്തായിരുന്നുവെന്നും
എന്തിനായിരുന്നുവെന്നും
എനിക്കൊട്ടു പിടികിട്ടിയില്ല.
1 comment:
its really beautiful with immense meaning!!!
Post a Comment