വാക്കുകള്‍ ഉരിഞ്ഞു കൂടുണ്ടാക്കുന്നവരോട്,
പുറത്തെ വെയിലിനെയും
അതിലൊട്ടുന്ന നനവിനെയും വിട്ട്,
അകത്തു കേറി ഒളിച്ചിരിക്കാനും
ഭയത്തോടെ ചാരിയ ജനാലപ്പഴുതിലെ
അരിച്ചിറങ്ങുന്ന ഇത്തിരി വെട്ടത്തോട്
എന്നും കലഹിക്കാനുമായിരുന്നെങ്കില്‍
എന്തിനായിരുന്നു നിങ്ങള്‍
വാക്കുകളെ ഉരിഞ്ഞു കൂടുണ്ടാക്കിയത്?
നിങ്ങളതിനെ വെറുതെ വിട്ടിരുന്നെങ്കില്‍
അവയുടെ ആത്മാക്കള്‍
ഈ മരുഭൂമിയില്‍ ഞങ്ങള്‍ക്കായി
നിലിവിളി കൂട്ടിയേനെ...
1 comment:
:)
Post a Comment