Friday, April 3, 2009

കണക്കുകള്‍

കണക്കുകള്‍ അയാള്‍
കൈവിരലുകളില്‍
കൂട്ടിയും കിഴിച്ചും തുടങ്ങിയപ്പോള്‍
കൈവിരലുലകളുടെ എണ്ണം
പോരാതെയായി തോന്നി

കദനങ്ങള്‍ക്കൊപ്പം
കണ്ണീര്‍ തൂവി തുടങ്ങിയപ്പോള്‍
ഒപ്പത്തിനൊപ്പം തൂകാന്‍
കണ്ണീരോട്ടും ബാക്കിയായില്ല

വിരലുകളുടെ എണ്ണം പോരാതാവുംപോഴും
കണ്ണീരിന്റെ ഉറവുകള്‍
എന്നെന്നേക്കുമായി വറ്റിയപ്പോഴും
ജീവിതത്തിനെന്ത് ദൈര്‍ഘ്യമെന്നും
ഇത്ര തന്നെ ധാരാളമെന്നും
ഇനിയും എന്തിനധികമെന്നും
അയാള്‍ക്ക് തോന്നി.

No comments: