Wednesday, April 1, 2009

പുനര്‍ജ്ജനി

കല്ലറക്കുള്ളില്‍ ജീവനുണര്‍ന്നത്‌
ഇനിയും ഒരു വെട്ടം കൊതിച്ചായിരുന്നില്ല
ഒരു നിയൊഗമെന്തിനൊ കാത്തുനില്‍ക്കുന്നു മൂകമായി
ഇനിയുമറിയാത്ത പൂര്‍ണ്ണത തേടി.

ശവക്കുഴിക്കുള്ളിലെ
കറുത്ത ശൂന്യതയില്‍
പ്രാണവായു പിടഞ്ഞകലുംപോഴും
കണ്ടുപിരിഞ്ഞ മുഖങ്ങളും
കേട്ടകന്ന ശബ്ദങ്ങളും
പകര്‍ന്നത് സാന്ത്വനമല്ല
ഉറ്റവര്‍ വേര്പാട് പൂണ്ടതും
മുറവിളിയിട്ടതും
സ്നേഹം മുറിഞ്ഞല്ല
ഒരു കാതമാരികെയുറ്റുനോക്കുന്ന
കണ്ണുകള്‍ക്കിടയിലും
മിന്നി മറഞ്ഞത് പിന്‍വിളിയല്ല
വ്യഗ്രത കൊണ്ടവര്‍
തള്ളുന്നു കല്‍മറ
ഇരുളിലലിഞ്ഞതിന്‍-
ശേഷമുറപ്പിക്കാന്‍
രാകി മിനുക്കുന്നു മണവെട്ടി-
യിനിയുമാഴങ്ങള്‍ തീര്‍ക്കുവാന്‍

വ്യര്‍ത്തമെരിയുന്ന സ്വത്വത്തിനൊടുവില്‍
വ്രണിതമാം ജീവിതം
വായ്ക്കരിയിട്ടു ദഹിപ്പിച്ചടുക്കവേ
ഒരു പുനര്‍ജ്ജനി വീണ്ടുമുണരുന്നു
ജീവനില്‍
ആത്മാവലയുന്നു പൂര്‍ണ്ണത തേടി...

1 comment:

ശ്രീ said...

കൊള്ളാം