Tuesday, March 31, 2009

രേഖകള്‍

ചില രേഖകള്‍ അങ്ങനെയാണ്
വാശിയോടങ്ങനെ സഞ്ചരിക്കും
ഒരേ ദിശയില്‍
മറ്റാര്‍ക്കും വഴങ്ങാത്ത വിധം

തന്റെ ആരംഭം എങ്ങനെ, എവിടെ നിന്ന്
അത്തരം ചിന്തകള്‍ക്ക്
യാതൊരു സ്ഥാനവും നല്‍കാറില്ല.

എവിടെയെങ്കിലും വെച്ച്
വഴി മാറണമെന്ന് വന്നാല്‍പ്പോലും
മാറില്ല.
എല്ലാത്തിനെയും മുറിച്ചു, പകുത്ത്‌
പലതും വേര്‍പെടുത്തി
അങ്ങനെയങ്ങ് പോകും.

ഒരിക്കല്‍
എവിടെയെങ്കിലും എത്തുമെന്നോ...
എവിടെയെങ്കിലും നിര്‍ത്തണമെന്നോ
അങ്ങനെയൊരു ലക്ഷ്യബോധമൊന്നും
സാധാരണ കാണാറുമില്ല.

No comments: