ചിലപ്പോഴൊക്കെ
മനസ് പിടിവിടാറുണ്ട്
കടന്നുചെല്ലാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത
മുറിവുകളെ തൊട്ടുണര്ത്താറുണ്ട്
വിടരും മുന്‍പേ കൊഴിഞ്ഞ
ചില സ്വപ്നങ്ങള്‍ പോലെ
ചിലതരം ഓര്‍മ്മകള്‍
കണ്മുന്നില് നിന്നും യാത്ര പറഞ്ഞു പോയത്
ആരോ ഒരുക്കിവെച്ച മരണത്തിന്റെ കെണിയിലെക്കാണെന്ന്
അറിയാതിരുന്ന ബിജു ചേട്ടന്
മരണത്തെ അന്വേഷിച്ചു പോയ വലിയച്ച്ചന്‍
ആരുടെയോ പ്രേരണയാല്‍
മരണം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട അനിയത്തി ബബിത ....
ഓരോന്നും
ഓര്‍മ്മകള്‍ക്കുമേല്‍
ഭയപ്പെടുത്തുന്ന വിധം മിന്നി മറയുന്നു
ജീവിതത്തെ വാക്കുകളില്‍ ജ്വലിപ്പിച്ച്
മരണത്തെ ആത്മാവില്‍ ആവാഹിച്ച്
അതിനോടൊപ്പം എരിഞ്ഞടങ്ങുന്നതിനും മുന്‍പേ
ഷൈന സക്കീര്‍ എഴുതി തീര്‍ത്ത വാക്കുകളില്‍
കണ്ണോടിക്കുമ്പോള്‍
ഓര്‍മ്മകള്‍ എന്നെയും വെറുതെ വിടുന്നില്ല...
1 comment:
നല്ലതും ചീത്തയുമായ ഓര്‍മ്മകളുടെ ആകെത്തുകയാണല്ലോ ജീവിതം...
Post a Comment