Wednesday, March 25, 2009

ഓര്‍മ്മക്കുറിപ്പ്

ചിലപ്പോഴൊക്കെ
മനസ് പിടിവിടാറുണ്ട്
കടന്നുചെല്ലാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത
മുറിവുകളെ തൊട്ടുണര്ത്താറുണ്ട്

വിടരും മുന്‍പേ കൊഴിഞ്ഞ
ചില സ്വപ്‌നങ്ങള്‍ പോലെ
ചിലതരം ഓര്‍മ്മകള്‍

കണ്മുന്നില്‍ നിന്നും യാത്ര പറഞ്ഞു പോയത്
ആരോ ഒരുക്കിവെച്ച മരണത്തിന്റെ കെണിയിലെക്കാണെന്ന്
അറിയാതിരുന്ന ബിജു ചേട്ടന്‍
മരണത്തെ അന്വേഷിച്ചു പോയ വലിയച്ച്ചന്‍
ആരുടെയോ പ്രേരണയാല്‍
മരണം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട അനിയത്തി ബബിത ....

ഓരോന്നും
ഓര്‍മ്മകള്‍ക്കുമേല്‍
ഭയപ്പെടുത്തുന്ന വിധം മിന്നി മറയുന്നു

ജീവിതത്തെ വാക്കുകളില്‍ ജ്വലിപ്പിച്ച്‌
മരണത്തെ ആത്മാവില്‍ ആവാഹിച്ച്
അതിനോടൊപ്പം എരിഞ്ഞടങ്ങുന്നതിനും മുന്‍പേ
ഷൈന സക്കീര്‍ എഴുതി തീര്‍ത്ത വാക്കുകളില്‍
കണ്ണോടിക്കുമ്പോള്‍
ഓര്‍മ്മകള്‍ എന്നെയും വെറുതെ വിടുന്നില്ല...

1 comment:

ശ്രീ said...

നല്ലതും ചീത്തയുമായ ഓര്‍മ്മകളുടെ ആകെത്തുകയാണല്ലോ ജീവിതം...