സ്വന്തമായെന്തെങ്കിലും...?
വെറുതെയൊന്നു ചിന്തിച്ചപ്പോള്‍ തന്നെ
ഉള്ളില്‍ നിന്നൊരാള്‍ ഇടപെടുന്നു.
"സ്വന്തമായിട്ടെന്ത് ?"
ആലോചിക്കുമ്പോള്‍ എല്ലാം ശരിയാണ്
പിറന്നപ്പോള്‍ മുതല്‍
കടപെട്ടത് തന്നെ ജീവിതം.
ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ല.
എല്ലാമങ്ങ് ഉപേക്ഷിചെക്കാമെന്നും
സ്വതന്ത്രമായെക്കാമെന്നും
ഉടനൊരു തീരുമാനമെടുത്തു.
"എന്ത് പറയുന്നു ? " ചോദിച്ചു നോക്കുമ്പോള്‍
ഉള്ളില്‍ അത്രയും നേരമിരുന്ന ആള്‍
കൊഞ്ഞനം കുത്തി പടിയിറങ്ങുന്നു.
ദൈവമേ...
അപ്പോള്‍ അതും... സ്വന്തമായിരുന്നില്ലെന്നോ?
അറിഞ്ഞിരുന്നില്ല ഇതുവരെ.
No comments:
Post a Comment