Friday, June 19, 2009

പേടി

എനിക്കിപ്പോള്‍ പേടി തോന്നുന്നത്
നിഴലുകളോടാണ്
മറ്റാരുടേതുമല്ല, സ്വന്തം നിഴലുകളോട് തന്നെ.
അകലുകയും അടുക്കുകയും
ചിലപ്പോഴൊക്കെ
കണ്ടെത്താനാവാത്ത വിധം
ഒട്ടിപിടിച്ചു, എന്നിലേക്ക്‌ തന്നെ മറഞ്ഞിരിക്കുന്ന
എന്റെ തന്നെ നിഴലുകള്‍.

പറഞ്ഞതിന് ശേഷം
വേണ്ടായിരുന്നെന്ന് സ്വയം ശപിച്ച
കുറെ വാക്കുകളും
വേണ്ടായിരുന്നെന്ന് പശ്ചാത്തപിക്കുന്ന
കുറെയേറെ ചെയ്തികളുമാണ്
അതിന്റെ കൂട്ട്.

എന്നെ
ക്രൂശിക്കുന്നതുപോലെ
നിന്നെയും ഞാനൊരിക്കല്‍ ക്രൂശിക്കും
വെളിച്ചം, അതൊന്നണഞോട്ടെ.

1 comment: