ഞാന്‍ പോലും മറന്ന
എന്നിലേക്കുള്ള വഴിയെ
നീയെങ്ങനെയാണ്
ഓര്‍ത്തെടുക്കുന്നത്?
പതിവായി വന്നുപോകാന്‍
നീ തെരഞ്ഞെടുത്ത വഴികളില്‍
ഒന്ന് മാത്രമല്ലായിരുന്നെന്നോ?
ഓര്‍ത്തെടുക്കാനും
നടന്നടുക്കാനും
ഈ വഴി മാത്രമേ
നീയിതുവരെ കണ്ടെത്തിയിരുന്നുളെന്നോ?
ഞാന്‍ എങ്ങനെയാണ്
നിന്നിലേക്കുള്ളതും
എന്നിലേക്കുള്ളതുമായ
വഴികളൊക്കെ മറന്നുപോകുന്നത്?
നിന്നിലേക്കെത്താന്‍
ഞാന്‍ നടന്നു തീര്‍ത്ത
വഴികളൊക്കെയും
തെറ്റായിരുന്നെന്നോ?
ഇനിയെങ്കിലും,
നമുക്കൊരുമിച്ചു നടന്നുകൂടെ?
2 comments:
കൊള്ളാം ഏട്ടാ....നന്നായിട്ടുണ്ട്....പലപ്പൊഴും നാം തിരഞ്ഞെടുക്കുന്ന വഴികള്‍ അല്ലെങ്കില്‍ നമ്മല് കാണുന്ന വഴികല്....ഒക്കെ ഇങ്ങനെയാണ്.....നല്ല വരികള്‍....
സൈകതത്തില് കണ്ടു
നല്ല കവിതകള്‍
ആശംസകളോടെ
Post a Comment