Thursday, April 8, 2010

ഉത്തരങ്ങള്‍

ഞാന്‍ പോലും മറന്ന
എന്നിലേക്കുള്ള വഴിയെ
നീയെങ്ങനെയാണ്
ഓര്‍ത്തെടുക്കുന്നത്?

പതിവായി വന്നുപോകാന്‍
നീ തെരഞ്ഞെടുത്ത വഴികളില്‍
ഒന്ന് മാത്രമല്ലായിരുന്നെന്നോ?

ഓര്‍ത്തെടുക്കാനും
നടന്നടുക്കാനും
വഴി മാത്രമേ
നീയിതുവരെ കണ്ടെത്തിയിരുന്നുളെന്നോ?

ഞാന്‍ എങ്ങനെയാണ്
നിന്നിലേക്കുള്ളതും
എന്നിലേക്കുള്ളതുമായ
വഴികളൊക്കെ മറന്നുപോകുന്നത്?

നിന്നിലേക്കെത്താന്‍
ഞാന്‍ നടന്നു തീര്‍ത്ത
വഴികളൊക്കെയും
തെറ്റായിരുന്നെന്നോ?

ഇനിയെങ്കിലും,
നമുക്കൊരുമിച്ചു നടന്നുകൂടെ?

2 comments:

Anonymous said...

കൊള്ളാം ഏട്ടാ....നന്നായിട്ടുണ്ട്....പലപ്പൊഴും നാം തിരഞ്ഞെടുക്കുന്ന വഴികള്‍ അല്ലെങ്കില്‍ നമ്മല്‍ കാണുന്ന വഴികല്‍....ഒക്കെ ഇങ്ങനെയാണ്.....നല്ല വരികള്‍....

naakila said...

സൈകതത്തില്‍ കണ്ടു
നല്ല കവിതകള്‍
ആശംസകളോടെ