തിരുത്തിയതിനു ശേഷം
മടക്കി തരണമെന്ന് പറഞ്ഞാണ്
കറുത്ത മഷിയില്‍ എഴുതിയ കുറിപ്പ്
ഞാന്‍ അവള്‍ക്ക് നല്‍കിയത്
തിരിച്ചു കിട്ടുമ്പോള്‍
ചുവന്ന മഷികൊണ്ട്
വെട്ടിയും വരച്ചും മാര്‍ക്കിട്ടും
തിരുത്തലുകള്‍ക്കപ്പുറം
വേറെന്തൊക്കയോ കൂടി
അവളാ കുറിപ്പില്‍ ചേര്‍ത്തിരുന്നു
1 comment:
അതിൽ അവളുടെ ഹൃദയമായിരുന്നോ? അതോ....?
Post a Comment